Friday, 15 July 2011

ഗുരുനിന്ദ

കോളേജ് ഗേറ്റ് കടന്നു ചെല്ലുമ്പോള്‍ ആദ്യം കണ്ടത് രണ്ടു പണിക്കാര്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്ന മുറ്റം മണലിട്ടു നികത്തുന്നതാണ്. അതിലെ  കുറച്ചു മണല്‍ വന്നു കാലില്‍ തട്ടി തെറിച്ചുപോയി. മുന്‍പില്‍ ഓഫീസ് അടഞ്ഞു കിടക്കുന്നു. ഇന്ന് ശനിയാഴ്ചയാണല്ലോ!. എന്‍റെ മറവിയെ ഞാന്‍ ശപിച്ചു . എന്നാലും ഗോപിമാഷേ കാണാതിരിക്കില്ല. എന്‍റെ മനസ്സ് പറഞ്ഞു. എല്ലാ ദിവസങ്ങളിലും കോളേജില്‍ വന്നു മുഖം കാണിക്കുക എന്നത് അദ്ദേഹത്തിന്റെ ശീലമാണല്ലോ. അത് മാത്രമല്ല ഫൈന്‍ ആര്‍ട്സ് കോളേജില്‍ ശനിയാഴ്ചകളിലും വിദ്യാര്‍ഥികള്‍ സജീവമാണ്.
ഞാന്‍ ഇടതു വശത്ത് കാണുന്ന കാന്‍റീന്‍ ലേക്ക് നടന്നു. അവിടെ തോര്‍ത്തെടുത്ത ഒരാള്‍ ഷര്‍ട്ട്‌ ഇട്ടുകൊണ്ടിരിക്കുന്നു.കാന്‍റീന്‍ ലിലെ ജോലികള്‍ കഴിഞ്ഞു അയാള്‍ ഫ്രഷ്‌ ആകുകയാണെന്നു തോന്നുന്നു.
"ഗോപി മാഷെ അറിയാലോ അല്ലെ?"
അറിയാമെന്നു അയാള്‍ തലയനക്കി. അപ്പോഴേക്കും അരമതിലിനു അപ്പുറത്ത് നിന്നൊരു സ്ത്രീ എന്നെ എത്തിനോക്കി.
"മാഷ് എവിടാ താമസം ?"
നീ പറഞ്ഞു കേട്ടിട്ടുണ്ടോ അയാള്‍ സ്ത്രീയെ നോക്കി.
"ഇല്ല കേട്ടോ"
"ഓക്കേ ശരി". ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് തിരിഞ്ഞു നടന്നു. അപ്പോള്‍ എന്നെ നോക്കികൊണ്ട് ഒരു വിദ്യാര്‍ഥി മുന്നിലൂടെ നടന്നു പോയി. 
"നമ്മുടെ ഗോപി മാഷ് എവിടാ താമസം?"
ചോദ്യം കേട്ട് അവന്‍ തിരിഞ്ഞു നിന്നു.
"പെരിങ്ങാവ് ലാണെന്ന് തോന്നുന്നു, വ്യക്തമായി അറിയില്ല".
"പെരിങ്ങാവ് എവിടാ?"
"എവിടെനിന്ന് രണ്ടു കിലോമീറ്റര്‍ ളോളം കാണും".
"മാഷ് ഇപ്പൊ ഇവിടേയ്ക്ക് വരാറില്ലേ?"
"വല്ലപ്പോഴും മാത്രമേ കാണാറുള്ളു. റിട്ടയേര്‍ഡ്‌ ആയില്ലേ." 
"ആരെയെങ്കിലും കോണ്ടാക്റ്റ് ചെയ്‌താല്‍ കൃത്യമായി അറിയാനോക്കുമോ?"
എന്‍റെ ചോദ്യത്തിന് അവന്‍ ചുറ്റും നോക്കിക്കൊണ്ട്‌ പറഞ്ഞു.
"അവനോടോന്നു ചോദിച്ചു നോക്കിക്കോ".
അവന്‍ തൊട്ടടുത്ത കെട്ടിടത്തിന്‍റെ വരാന്തയിലേക്ക് ചുണ്ടി പറഞ്ഞു. അവിടെ ഒരു വിദ്യാര്‍ഥി കളിമണ്ണില്‍ ശില്പമുണ്ടാക്കികൊണ്ടിരിക്കുന്നു. ഞാന്‍ അവിടേക്ക് നടന്നു. അവന്‍റെ മുന്നില്‍ വേറൊരു വിദ്യാര്‍ഥി ഒരു സ്ടൂളില്‍ ഇരിക്കുന്നു. അവന്‍റെ മോഡല്‍ ആണ് 'കുട്ടിശില്പി'യുണ്ടാക്കുന്നത്. ശില്പത്തില്‍ നിന്നും ദൃഷ്ടി മാറ്റാതെ ശില്പി എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്നു. 
"ഗോപി മാഷ് എവിടാ താമസം എന്നറിയോ?"
ചോദ്യം കേട്ട മോഡല്‍ എന്നെ തിരിഞ്ഞു നോക്കി.
"സൂവിനടുത്താണ് എന്നാ തോന്നുന്നത്, വ്യക്തമായി അറിയില്ല". ശില്പി അറിയിച്ചു.
"ശരി"
ഞാന്‍ രണ്ടു നിലയുള്ള കെട്ടിടം മുഴുവനായി കണ്ണോടിച്ചു.എല്ലാ ക്ലാസ്സുകളും അടഞ്ഞു കിടക്കുന്നു. കെട്ടിടത്തിന്‍റെ പണി നടന്നു കൊണ്ടിരിക്കുന്നതിനാല്‍ കുറച്ചു പണിക്കാരെ അവിടെയിവിടെയായി കണ്ടു. 
ഞാന്‍ തിരിച്ചു ഗേറ്റ് നടുത്തെക്ക് നടന്നു. ഗേറ്റ്നടുത്തായി മതിലിനോട് ചേര്‍ന്ന് ഒരു ഷെഡ്‌. മുന്‍പ് ഈ ഷെഡും കാന്‍റീന്‍ ഉം ഇവിടെ ഉണ്ടായിരുന്നില്ല. നടക്കുന്നതിനിടയില്‍ ഞാന്‍ ഓര്‍ത്തു. ഷെഡ്‌ല്‍ ആദ്യം മാഷിനെക്കുറിച്ച്  അന്വേഷിച്ച വിദ്യാര്‍ഥി തിരിഞ്ഞിരുന്നു മനോരമ പത്രം വായിക്കുന്നത് കണ്ടു.
"ഹലോ ഞാന്‍ പോകുന്നു " അവന്‍ പത്രത്തില്‍  നിന്നും ദൃഷ്ടി മാറ്റി എന്നെ നോക്കി ചിരിച്ചു.
"പേരെന്താ " അവന്‍ ചോദിച്ചു.
ഞാന്‍ എന്‍റെ പേര് പറഞ്ഞു കോളേജ്നു പുറത്തേക്കു നടന്നു. 
ചെറിയ ചാറ്റല്‍ മഴ പെയ്യുന്നു. റോഡിലിരിക്കുന്ന ബൈക്കിനടുത്തെക്ക് നടക്കുമ്പോള്‍ മനസ്സിനുള്ളില്‍ പെയ്യുന്ന മഴയ്ക്ക് ശക്തി കുടുന്നു. മനപ്പുര്‍വ്വമല്ലെകിലും ഗുരുവിനെ നിന്ദിച്ചതിലുള്ള ദുഖത്തിത്തിന്റെ പെരുമഴ!!!.

No comments:

Post a Comment